< Back
India
ഉറങ്ങിക്കിടന്ന ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് ഭർത്താവ് മക്കളുമായി കടന്നു
India

ഉറങ്ങിക്കിടന്ന ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് ഭർത്താവ് മക്കളുമായി കടന്നു

Web Desk
|
24 Aug 2022 10:04 AM IST

ആവാദ് എക്‌സ്പ്രസിന് മുന്നിലേക്കാണ് യുവതിയെ തള്ളിയിട്ടത്. പിന്നാലെ ഇയാൾ തിടുക്കത്തിൽ മക്കളെയുമെടുത്ത് കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്

മുംബൈ: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് ഭർത്താവ് മക്കളുമായി കടന്നു. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിലെ വാസൈ റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തർക്കത്തിനൊടുവിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചുണർത്തി ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ദമ്പതികൾ തമ്മിൽ റെയിൽവേ സ്റ്റേഷനിൽവച്ച് വാക്കുതർക്കം ഉണ്ടായിരുന്നു. പിന്നാലെ എല്ലാവരും കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് ട്രെയിൻ വരുന്നതുകണ്ട് ഫ്‌ളാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചുണർത്തി ഇയാൾ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ആവാദ് എക്‌സ്പ്രസിന് മുന്നിലേക്കാണ് യുവതിയെ തള്ളിയിട്ടത്. പിന്നാലെ ഇയാൾ തിടുക്കത്തിൽ മക്കളെയുമെടുത്ത് കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. ഇയാൾ പിന്നീട് ദാദറിലേക്കും അവിടെനിന്നും കല്യാണിലേക്കും ട്രെയിൻ മാർഗം കടന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ താനെയിലെ ബിവന്ദി പട്ടണത്തിൽ നിന്നും ഇയാൾ അറസ്റ്റിലായി.

Related Tags :
Similar Posts