< Back
India
14കാരിയുടെ കഴുത്തറുത്ത് മുഖത്ത് ആസിഡ് ഒഴിച്ച യുവാവ് അറസ്റ്റില്‍
India

14കാരിയുടെ കഴുത്തറുത്ത് മുഖത്ത് ആസിഡ് ഒഴിച്ച യുവാവ് അറസ്റ്റില്‍

Web Desk
|
6 Sept 2022 6:53 PM IST

അക്രമിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു

14 വയസ്സുള്ള പെൺകുട്ടിയുടെ കഴുത്തറുത്ത് മുഖത്ത് ആസിഡ് ഒഴിച്ച യുവാവ് അറസ്റ്റില്‍. കുട്ടിയുടെ അടുത്ത ബന്ധുവാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അക്രമിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് സംഭവം.

വെങ്കിടാചലം ഗ്രാമത്തിലെ ചെമുദ്ഗുണ്ട കോളനിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് 35കാരനായ പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച പ്രതി, മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. അടുത്ത ബന്ധുവാണ് കൃത്യം നടത്തിയതെന്ന് അയൽവാസികൾ പറഞ്ഞു. അയൽവാസികൾ പെൺകുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയും ഉടൻ തന്നെ 108 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ആസിഡ് ആക്രമണത്തിൽ മുഖത്ത് പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. മോഷണശ്രമത്തിനിടെയാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. ആഡംബര ജീവിതം നയിക്കാനായാണ് ഇയാള്‍ മോഷണം നടത്തിയത്. പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Related Tags :
Similar Posts