< Back
India
A young man was stabbed to death in Kottayam
India

ഭാര്യയുടെ സർവീസ് രേഖയെച്ചൊല്ലി തർക്കം; പ്രിൻസിപ്പലിനെ യുവാവ് ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചു

Web Desk
|
18 April 2024 11:59 AM IST

പരിക്കേറ്റ പ്രിൻസിപ്പലിലെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു

താനെ: ഭാര്യയുടെ സർവീസ് രേഖയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലാണ് സംഭവം നടന്നത്. 39കാരനായ ഷക്കിൽ ഹുമയൂൺ ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഖർബാവോ റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ 56 കാരനായ പ്രിൻസിപ്പലിന് ഗുരുതരമായി പരിക്കേറ്റു. പ്രതിയുടെ ഭാര്യയും പ്രിൻസിപ്പലും ഒരു സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയുടെ സർവീസ് ബുക്ക് കാണാതായതിനെച്ചൊല്ലി ഇരുവരും തമ്മിൽ റെയിൽവെ ട്രാക്കിൽ വെച്ച് തർക്കമുണ്ടായി. തർക്കത്തിനിടിയിൽ പ്രതി പ്രിൻസിപ്പലെ കത്തികൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ പ്രിൻസിപ്പലിലെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പ്രിൻസിപ്പലിന്റെ പരാതിയിൽ പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Similar Posts