< Back
India

India
മംഗളൂരു അബ്ദുൽ റഹ്മാൻ വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ
|6 Jun 2025 11:46 AM IST
ശൃംഗേരിയിലെ ബെട്ടഗരെ സ്വദേശി രവി സഞ്ജയ് ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
മംഗളൂരു: മംഗളൂരു ബണ്ട്വാളിൽ അബ്ദുൽ റഹ്മാനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ശൃംഗേരിയിലെ ബെട്ടഗരെ സ്വദേശി രവി സഞ്ജയ് (29) യാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
മെയ് 27ന് വൈകീട്ടാണ് കൊലട്ടമജലു സ്വദേശിയും പള്ളി കമ്മറ്റി സെക്രട്ടറിയുമായ അബ്ദുൽ റഹ്മാനെ ഇരക്കൊടിയിൽ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 191(1), 191(2), 191(3), 118(1), 118 (2), 109, 103(3), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ബണ്ട്വാൾ റൂറൽ പൊലീസ് അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായവർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തിരുന്നു.