< Back
India
എയര്‍ ഇന്ത്യ വഴി മാമ്പഴം വിദേശത്തിലേക്ക്; ഏപ്രിലില്‍ കയറ്റി അയച്ചത് ആയിരം ടണ്‍
India

എയര്‍ ഇന്ത്യ വഴി മാമ്പഴം വിദേശത്തിലേക്ക്; ഏപ്രിലില്‍ കയറ്റി അയച്ചത് ആയിരം ടണ്‍

Web Desk
|
31 May 2025 4:50 PM IST

31 രാജ്യങ്ങളിലെ 43 സ്ഥലങ്ങളിലേക്കാണ് 2025 ഏപ്രിലില്‍ മാത്രം മാമ്പഴം എയര്‍ ഇന്ത്യ വഴി കയറ്റി അയച്ചത്

മുംബൈ: എയര്‍ ഇന്ത്യയിലൂടെ ആയിരം ടണ്‍ മാമ്പഴങ്ങള്‍ ആഗോളതലത്തിലേക്ക് കയറ്റി അയച്ച് ഇന്ത്യ. മുംബൈയില്‍ നിന്ന് 31 രാജ്യങ്ങളിലെ 43 സ്ഥലങ്ങളിലേക്കാണ് 2025 ഏപ്രിലില്‍ മാത്രം മാമ്പഴം എയര്‍ ഇന്ത്യ വഴി കയറ്റി അയച്ചത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആഗോളവിപണിയുമായി ബന്ധിപ്പിക്കുന്നതില്‍ എയര്‍ ഇന്ത്യ വലിയ പങ്കുവഹിക്കുന്നതായി വ്യവസായിക വൃത്തങ്ങള്‍ അറിയിച്ചു.

മുന്തിയ ഇനം അല്‍ഫോന്‍സോ മാങ്ങ, സഫേദ, ദസറി, തുടങ്ങിയ മാമ്പഴ ഇനങ്ങള്‍ക്കാണ് ആഗോള വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ്. ന്യൂയോര്‍ക്ക്, ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, ടൊറന്റോ, സാന്‍ ഫ്രാന്‍സിസ്‌കോ, ടോക്കിയോ, സിഡ്‌നി എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ മാമ്പഴ ഇനങ്ങള്‍ക്ക് പ്രിയം. ഈ മാമ്പഴ ഇനങ്ങളില്‍ 75 ശതമാനവും പശ്ചിമ ഇന്ത്യയില്‍ നിന്നാണ്. മാമ്പഴത്തിന് പേരുകേട്ട മഹാരാഷ്ട്ര തന്നെയാണ് ഉത്പാദനത്തില്‍ മുന്നില്‍.

ട്രാന്‍സിറ്റ് സമയത്ത് സങ്കീര്‍ണ്ണമായ കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്‌സ് സംവിധാനത്തിലൂടെയാണ് പഴത്തിന്റെ പുതുമയും ഗുണനിലവാരവും എയര്‍ ഇന്ത്യ കാത്തുസൂക്ഷിക്കുന്നത്. വളരെ കൃത്യതയോടും ശ്രദ്ധയോടും കൂടിയാണ് എയര്‍ ഇന്ത്യ മാമ്പഴം കയറ്റി അയക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ ഉത്പാദകരായി ഇന്ത്യ വളരുകയാണ്. അല്‍ഫോന്‍സോ കേസര്‍ തുടങ്ങിയ മാമ്പഴ ഇനങ്ങള്‍ക്ക് തന്നെയാണ് ആവശ്യക്കാര്‍ കൂടുതലുമുള്ളത്. ആഗോളതലത്തിലേക്ക് മാമ്പഴം ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതില്‍ ഇന്ത്യയുടെ പങ്ക് ഏറെവലുതാണ്. ലോകത്തിലേക്ക് കയറ്റി അയക്കുന്ന മാമ്പഴത്തിന്റെ 43 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. 2023-24 ല്‍ ഇന്ത്യ 32,104.09 മെട്രിക് ടണ്‍ മാമ്പഴം കയറ്റി അയച്ചിട്ടുണ്ട്.

Similar Posts