< Back
India

India
മണിപ്പൂർ വെടിവെപ്പ്; യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ
|23 Oct 2023 11:12 AM IST
ഒക്ടോബർ 14ന് നടന്ന വെടിവെപ്പിൽ ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു
ഇംഫാൽ: മണിപ്പൂർ വെടിവെപ്പ് കേസിൽ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനെ പൊലീസ് അറസ്റ്റ് ചെയ്തു. എം.പി ശർമ്മയാണ് അറസ്റ്റിലായത്. ഒക്ടോബർ 14ന് ഉണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.
ആയുധ നിയമം, കർഫ്യൂ ലംഘനം, ഭീഷണിപ്പെടുത്തൽ, വധശ്രമം എന്നീ കുറ്റങ്ങളാണ് ശർമയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മണിപ്പൂരിൽ ഇപ്പോഴും ഇന്‍റർനെറ്റ് നിരോധനം തുടരുന്നുണ്ട്.

