< Back
India

India
മണിപ്പൂരിൽ ഇന്ന് പോളിങ് ബൂത്തിലേക്ക്
|28 Feb 2022 8:25 AM IST
മാർച്ച് 5നാണ് രണ്ടാം ഘട്ടം. വോട്ടെടുപ്പിനായി കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്
മണിപ്പൂരിലെ 60 അംഗ നിയമസഭയിലെ 38 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. മാർച്ച് 5നാണ് രണ്ടാം ഘട്ടം. വോട്ടെടുപ്പിനായി കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ഇംഫാൽ ഈസ്റ്റിൽ മത്സരിക്കുന്ന ജനതാദൾ (യു) സ്ഥാനാർഥി രോഹിത് സിങ്ങിന് വെടിയേറ്റിരുന്നു.
സ്‌കൂട്ടറിൽ എത്തിയ അക്രമികൾ സ്ഥാനാർഥിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ രോഹിത് സിങ് അപകടനില തരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 60 അക്രമക്കേസുകളാണ് രജിസ്റ്റർ ചെയ്തത്.അതേസമയം,ഉത്തർ പ്രദേശ് നിയമസഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 54% പോളിങ് രേഖപ്പെടുത്തി. 12 ജില്ലകളിലെ 61 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.