< Back
India
Manipur violence continues
India

പൊലീസുകാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മണിപ്പൂർ മോറെയിൽ വീണ്ടും സംഘർഷം

Web Desk
|
13 July 2023 8:19 AM IST

അക്രമിസംഘത്തിന് ആയുധങ്ങൾ എവിടെനിന്ന് ലഭിച്ചെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ഇംഫാൽ: പൊലീസുകാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെ തുടർന്ന് മണിപ്പൂരിലെ മോറെയിൽ വീണ്ടും സംഘർഷം. ബുധനാഴ്ചയാണ് ഡ്യൂട്ടിക്കിടെ മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സായുധരായ അക്രമിസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇവരെ പിന്നീട് പൊലീസ് മോചിപ്പിച്ചു.

അക്രമിസംഘത്തിനായി പൊലീസ് സമീപപ്രദേശങ്ങളിൽ പരിശോധന തുടരുകയാണ്. അക്രമകളിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

Similar Posts