< Back
India
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസ്; മലയാളികളും പ്രതികൾ
India

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസ്; മലയാളികളും പ്രതികൾ

Web Desk
|
20 Aug 2022 7:04 AM IST

സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്

ഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുത്തതോടെ ആംആദ്മി -ബിജെപി പോര് ശക്തമായി. സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്ന്. മനീഷ് സിസോദിയ പറഞ്ഞു. മദ്യനയം നടത്തിപ്പ് കേസാണ് സിബിഐ അന്വേഷിക്കുന്നത്.

14 മണിക്കൂർ നീണ്ട റെയ്ഡിനൊടുവിൽ മനീഷ് സിസോദിയയുടെ കമ്പ്യൂട്ടറും ഫോണും പിടിച്ചെടുത്താണ് സിബിഐ മടങ്ങിയത്. തെറ്റ് ചെയ്യാത്തതിനാൽ ഭയമില്ല. അവരുടെ നടപടികളുമായി പൂർണമായി സഹകരിച്ചു. സിബിഐയെ നിയന്ത്രിക്കുന്നത് ഉന്നതങ്ങളിൽനിന്നാണ്, സിസോദിയ പറഞ്ഞു.

സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. മദ്യ ലോബിയെ സഹായിക്കുന്നതിനായി നയത്തിൽ മാറ്റം വരുത്തിയെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കി. മലയാളികളായ വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവർ പ്രതികളാണ്. ഇവർ മുഖേന സിസോദിയയുടെ സഹായികൾ കോടിക്കണക്കിനു രൂപ നേടിയെന്നാണ് കേസ്. തൃണമൂൽ കോൺഗ്രസ്, സിപിഎം, എസ്പി, ടി ആർ എസ് എന്നീ പാർട്ടികൾ റെയ്ഡിനെ അപലപിച്ചു. കോൺഗ്രസ് റെയ്ഡിനോട് പ്രതികരിച്ചില്ല.

Similar Posts