India
Maoist attack in Jharkhand, CRPFs Cobra Commando martyred, CRPF, Maoist attack, latest malayalam news, ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം, സിആർപിഎഫിന്റെ കോബ്ര കമാൻഡോ രക്തസാക്ഷി, സിആർപിഎഫ്, മാവോയിസ്റ്റ് ആക്രമണം, ഏറ്റവും പുതിയ മലയാളം വാർത്ത
India

ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; സി.ആർ.പി.എഫിന്റെ കോബ്ര കമാൻഡോ വീരമൃത്യു വരിച്ചു

Web Desk
|
28 Sept 2023 8:04 PM IST

മാവോയിസ്റ്റുകൾക്കെതിരായ നടപടി തുടരുകയാണെന്ന് ജാർഖണ്ഡ് പൊലീസ് അറിയിച്ചു

റാഞ്ചി: ജാർഖണ്ഡിലെ ചായിബാസയിൽ മാവോയിസ്റ്റ് ആക്രമണം. ഐ.ഇ.ഡി സ്ഫോടനത്തിൽ സി.ആർ.പി.എഫിന്റെ കോബ്ര കമാൻഡോ വീരമൃത്യു വരിച്ചു. മറ്റൊരു ജവാന് പരുക്കേറ്റു.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ജവാൻമാരെ ഹെലികോപ്റ്റർ മാർഗം റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരു സൈനികന്‍റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു സൈനികൻ ചികിത്സയിലാണ്. മാവോയിസ്റ്റുകൾക്കെതിരായ നടപടി തുടരുകയാണെന്ന് ജാർഖണ്ഡ് പൊലീസ് അറിയിച്ചു.

Similar Posts