India
maoist attack
India

ഛത്തീസ്‍ഗഡ് അതിർത്തിയില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു

Web Desk
|
21 Feb 2023 8:42 AM IST

ആക്രമണ സമയത്ത് പോലീസ് ഉദ്യോഗസ്ഥർ നിരായുധരായിരുന്നു എന്ന് അധികൃതർ

റായ്പൂര്‍: ഛത്തീസ്‍ഗഡ് അതിർത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളെയും വധിച്ചതായി പോലീസ് അറിയിച്ചു. ആക്രമണ സമയത്ത് പോലീസ് ഉദ്യോഗസ്ഥർ നിരായുധരായിരുന്നു എന്ന് അധികൃതർ അറിയിച്ചു.

ബോർഡലാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ജില്ലാ പൊലീസ് സേനാ ഹെഡ് കോൺസ്റ്റബിൾ രാജേഷ് സിങ് ര‍ജ്‍പുത്തും ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സ് കോൺസ്റ്റബിൾ അനിൽ കുമാർ സാമ്രാട്ടുമാണ് കൊല്ലപ്പെട്ടത്. ഇരുവരും ബോർഡലാവ് പോലീസ് ക്യാമ്പിൽ നിന്ന് മഹാരാഷ്ട്ര അതിർത്തിയിലേക്ക് പോകും വഴിയാണ് വെടിവെപ്പുണ്ടായത്.

Similar Posts