< Back
India
എന്‍റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും; രാഹുല്‍ പറഞ്ഞു
India

എന്‍റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും; രാഹുല്‍ പറഞ്ഞു

Web Desk
|
19 Nov 2021 10:24 AM IST

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്താറുള്ള രാഹുല്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞ വാക്കുകള്‍ കൂടി യാഥാര്‍ഥ്യമായിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്താറുള്ള രാഹുല്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടിവരുമെന്ന് രാഹുല്‍ കഴിഞ്ഞ ജനുവരിയില്‍ പറഞ്ഞിരുന്നു.

'എന്‍റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും,' കഴിഞ്ഞ ജനുവരിയില്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത വാക്കുകളാണിവ. തമിഴ്നാട്ടില്‍ ജെല്ലിക്കട്ട് ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ നടപടിയില്‍ ഞാന്‍ അഭിമാനിക്കുന്നു, ഞാന്‍ അവരെ പരിപൂര്‍ണമായും പിന്തുണയ്ക്കുന്നു, അവരെ പിന്തുണയ്ക്കുന്നത് തുടരും. അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് ഇനിയും തുടരും. മാത്രമല്ല, എന്‍റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കേന്ദ്രം ഈ നിയമങ്ങള്‍ എടുത്ത് മാറ്റാന്‍ നിര്‍ബന്ധിതരാകും എന്നാണ് രാഹുല്‍ പറഞ്ഞത്.

Similar Posts