< Back
India
India

കല്യാണാഭ്യർഥന നിരസിച്ചു; യുവതിയുടെ നാലുവയസ്സുള്ള അനിയനെ തട്ടിക്കൊണ്ടുപോയി

Web Desk
|
18 Sept 2021 10:12 PM IST

അഞ്ച് മണിക്കൂറിനകം 25 വയസ്സുള്ള പ്രതി പിടിയിലായി

കല്യാണാഭ്യർഥന നിരസിച്ചതിൽ പ്രകോപിതനായി യുവതിയുടെ നാലുവയസ്സുള്ള അനിയനെ യുവാവ് തട്ടിക്കൊണ്ടുപോയി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. തട്ടിക്കൊണ്ടുപോകൽ നടന്ന് അഞ്ച് മണിക്കൂറിനകം 25 വയസ്സുള്ള പ്രതി മാജിറുൽ മസ്‌റുദ്ദീൻ ഹഖ് പിടിയിലായതായി നവിമുംബൈ പൊലീസ് അറിയിച്ചു.

ജൂലൈ ഏഴിന് യുവതി ജോലി ചെയ്യുന്ന തലോജയിലെ ഓഫിസിൽ ഇയാൾ ചെല്ലുകയും കല്യാണാഭ്യർഥന നിരസിച്ചപ്പോൾ തല്ലുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് യുവതിയുടെ അനിയനെ യുവാവ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ശേഷം ഭീവണ്ടിയിൽ വെച്ചാണ് പ്രതി പിടിയിലായത്.

Similar Posts