< Back
India

India
മഹാരാഷ്ട്രയിൽ ഗ്ലാസ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം; ആറ് മരണം
|31 Dec 2023 10:06 AM IST
തീപിടിക്കുമ്പോൾ പതിനഞ്ചോളം പേര്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമാണ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് മരണം. ഔറംഗബാദ് ഛത്രപതി സംഭാജി നഗറിലെ ഫാക്ടറിയിൽ ഇന്ന് പുലർച്ചെ 2.15ഓടെയാണ് തീപിടിത്തമുണ്ടായത്.
തീ പൂർണമായി അണച്ചെന്നും മരിച്ച ആറു പേരുടെയും മൃതദേഹം പുറത്തെടുത്തതായും അഗ്നിശമന സേന അറിയിച്ചു. പതിനഞ്ചോളം പേര്‍ കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും തീ വ്യാപിക്കും മുൻപ് മറ്റുള്ളവർ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.