< Back
India

India
മാളില്‍ തീപിടിത്തം: ജീവന്‍ രക്ഷിക്കാന്‍ മൂന്നാം നിലയില്‍ നിന്ന് ചാടി ആളുകള്‍
|13 July 2023 6:02 PM IST
കനത്ത പുക ഉയരാന്‍ തുടങ്ങിയതോടെ ചിലര്‍ കെട്ടിടത്തിന്‍റെ ജനലില്‍ തൂങ്ങിയാണ് താഴേക്ക് ചാടിയത്.
ലഖ്നൌ: ഗ്രേറ്റർ നോയിഡയിലെ ഗാലക്‌സി പ്ലാസ മാളിൽ തീപിടിത്തം. പരിഭ്രാന്തരായ ആളുകള്‍ കെട്ടിടത്തില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഗൗർ സിറ്റി 1ൽ സ്ഥിതി ചെയ്യുന്ന മാളിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. കനത്ത പുക ഉയരാന്‍ തുടങ്ങിയതോടെ ചിലര്‍ കെട്ടിടത്തിന്‍റെ ജനലില്‍ തൂങ്ങിയാണ് താഴേക്ക് ചാടിയത്.
ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. തീപിടിത്തത്തിൽ ആളപായമില്ല. തീപിടിത്തത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.
Summary- A massive fire broke out in Greater Noida's Galaxy Plaza Mall on Thursday. Some people were seen jumping off the building to save their lives.