< Back
India
അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പരാമര്‍ശത്തിനെതിരെ പ്രതിഷേധം; മാപ്പ് പറയണമെന്ന് ബി.ജെ.പി
India

അധിർ രഞ്ജൻ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമര്‍ശത്തിനെതിരെ പ്രതിഷേധം; മാപ്പ് പറയണമെന്ന് ബി.ജെ.പി

Web Desk
|
28 July 2022 12:17 PM IST

കോൺഗ്രസ് ആദിവാസി വിരുദ്ധരാണെന്ന് സ്മൃതി കുറ്റപ്പെടുത്തി

ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി 'രാഷ്ട്രപത്നി' എന്നു വിളിച്ചതിനെതിരെ ബി.ജെ.പി രംഗത്ത്. മുര്‍മുവിനെ കോണ്‍ഗ്രസ് അവഹേളിച്ചുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. കോൺഗ്രസ് ആദിവാസി വിരുദ്ധരാണെന്ന് സ്മൃതി കുറ്റപ്പെടുത്തി.

നിർമ്മല സീതാരാമന്‍റെ നേതൃത്വത്തിൽ വനിത എം.പിമാർ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിവരെ പാര്‍ലമെന്‍റിലെ ഇരു സഭകളും നിര്‍ത്തിവെച്ചു. ഇത് ആദിവാസി വിഭാഗങ്ങളെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും ഇത്തരമൊരാളെ സഭയില്‍ നിയോഗിച്ചതില്‍ സോണിയാഗാന്ധി മാപ്പ് പറയണമെന്നും പാര്‍ലമെന്‍റികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയും ആവശ്യപ്പെട്ടു. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരിക്ക് പറ്റിയ നാക്കുപിഴയാണെന്നും അതിലവര്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയാ ഗാന്ധി പ്രതികരിച്ചു.

കോണ്‍ഗ്രസിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ബി.ജെ.പി എം.പിമാര്‍ നോട്ടിസ് നല്‍കും. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധിര്‍ രഞ്ജന്‍ ചൗധരി വിവാദ പരാമര്‍ശം നടത്തിയത്.

Similar Posts