< Back
India

India
ആവേശത്തിമിർപ്പിൽ ജന്മനാട്; നീരജിന്റെ വീട്ടിൽ മീഡിയ വൺ സംഘം
|7 Aug 2021 11:08 PM IST
നൃത്തം ചെയ്തും മധുരം വിതരണം ചെയ്തും നാട്ടുകാർ വിജയത്തെ വരവേറ്റു
ന്യൂഡൽഹി: നീരജ് ചോപ്രയുടെ സ്വർണ നേട്ടം ആഘോഷപൂർവ്വം കൊണ്ടാടി ജന്മനാടായ കന്ദ്ര. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും മധുരം വിതരണം ചെയ്തും നാട്ടുകാർ വിജയത്തെ വരവേറ്റു. നിരവധി പേരാണ് നീരജിന്റെ വീട്ടിൽ ആശംസയറിയിക്കാനായി എത്തിയത്.
നീരജ് രാജ്യത്തിനു വേണ്ടി സ്വർണം നേടിയതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് അച്ഛൻ സതീഷ് കുമാർ മീഡിയ വണ്ണിനോട് പറഞ്ഞു. രാഷ്ട്രത്തിന്റെ ആഗ്രഹമാണ് മകൻ സാധിച്ചത്. അവൻ സ്വർണം നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ദൈവം അതു സാധിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ അവൻ കളിയിൽ ശ്രദ്ധിച്ചിരുന്നു. കുറച്ച് സുഹൃത്തുക്കളാണ് ജാവലിനിൽ എത്തിച്ചത്- അദ്ദേഹം കൂട്ടിച്ചേർത്തു.