< Back
India
മീഡിയവൺ മെഹ്കി രാത്; ​ലോഗോ പ്രകാശനം നിർവഹിച്ച് ഡി.കെ ശിവകുമാർ
India

മീഡിയവൺ 'മെഹ്കി രാത്; ​ലോഗോ പ്രകാശനം നിർവഹിച്ച് ഡി.കെ ശിവകുമാർ

Web Desk
|
22 March 2024 10:53 AM IST

ബംഗളൂരു: മീഡിയവൺ ​‘മെഹ്കി രാത്’ ലോഗ്രോ പ്രകാശനം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിർവഹിച്ചു. മീഡിയവൺ കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മാജേനർ പി.ബി.എം ഫർമീസ്, മീഡിയവൺ സൊല്യൂഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ഹസ്നൈൻ അഹ്മദ് ഫാറൂഖ് എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. മലയാളികൾ ഏറെയുള്ള ബംഗളൂരു നഗരത്തിൽ മീഡിയവൺ ആദ്യമായാണ് ഒരു ഇവന്റുമായി എത്തുന്നത്.

സൂഫി ഗായകരായ സമീർ ബിൻസി,ഇമാം മജ്ബൂർ, പ്രമുഖ ഗായകൻ ഹരിശങ്കർ എന്നിവർ അണിനിരക്കുന്ന ‘മെഹകി രാത്’ ഏപ്രിൽ 20ന് ബെംഗളൂരു കൊത്തന്നൂർ വിങ്സ് അരീനാസിൽ അരങ്ങേറും. ബംഗളൂരു നഗരവും മലയാളികളും തമ്മിലുള്ള ഹൃദയബന്ധത്തെ പുതിയ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മീഡിയവൺ സെപ്റ്റംബറിൽ ഒരുക്കുന്ന ‘ബംഗളൂരു ഉത്സവിന്റെ’ ഭാഗമായാണ് ‘മെഹ്കി രാത്’ സംഘടിപ്പിക്കുന്നത്.

‘‘മീഡിയവൺ കേരളത്തിലും ഇന്ത്യയിലെ മെട്രോ സിറ്റികളിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാം ഒരുക്കുന്ന ​മെഗാ ഇവന്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ബെംഗളൂരു മലയാളികൾ 'മെഹ്കി രാത്' ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’’ -മീഡിയവൺ സി.ഇ.ഒ റോഷൻ കക്കട്ട് പ്രതികരിച്ചു. പ്രമുഖ ഇവന്റ്&മാർക്കറ്റിങ് ടീമായ ദേജാവുവുമായി സഹകരിച്ചാണ് മീഡിയവൺ ബെംഗളൂരു ഉത്സവ് ഒരുക്കുന്നത്.

Similar Posts