< Back
India
യുക്രൈൻ യുദ്ധം മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ്യത പരീക്ഷയെഴുതാൻ അനുമതി
India

യുക്രൈൻ യുദ്ധം മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ്യത പരീക്ഷയെഴുതാൻ അനുമതി

Web Desk
|
29 July 2022 3:43 PM IST

ഇന്ത്യയിൽ നിർബന്ധിത മെഡിക്കൽ ഇൻറേൺഷിപ്പ് ചെയ്യണം എന്ന നിബന്ധനയുണ്ട്‌

കോവിഡും റഷ്യ യുക്രൈൻ യുദ്ധം കാരണം രാജ്യത്തേക്ക് മടങ്ങേണ്ടി വന്ന അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ്യത പരീക്ഷ എഴുതാൻ അനുമതി. ജൂണ് 30 നോ അതിനു മുമ്പോ കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിച്ച വിദേശ സർവകലാശാലകളിൽ നിന്ന് മടങ്ങിയെത്തിയ അവസാന വർഷ വിദ്യാർഥികൾക്കാണ് പരീക്ഷയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.

ഹൗസ് സർജൻസി പൂർത്തിയാക്കണമെന്ന നേരത്തെയുണ്ടായിരുന്ന നിബന്ധനയിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ അതിന് പകരമായി ഇന്ത്യയിൽ നിർബന്ധിത മെഡിക്കൽ ഇന്‍റേണ്‍ ഷിപ്പ് ചെയ്യണം. സുപ്രീംകോടതി ഉത്തരവ് പ്രകാരം ആണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ നടപടി.

Similar Posts