< Back
India
Meghalaya,UDP, NPP, BJP, മേഘാലയ, യുഡിപി, എന്‍പിപി, ബിജെപി
India

മേഘാലയയില്‍ സർക്കാർ രൂപീകരണത്തില്‍ മലക്കം മറിഞ്ഞ് യു.ഡി.പി; എൻ.പി.പി-ബി.ജെ.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു

Web Desk
|
5 March 2023 9:21 PM IST

നേരത്തെ ബിജെപി ഇതര സർക്കാർ രൂപീകരണത്തിന് യു.ഡി.പി ശ്രമിച്ചിരുന്നു

ഷില്ലോങ്: മേഘാലയയിൽ സർക്കാർ രൂപീകരണത്തില്‍ മലക്കം മറിഞ്ഞ് യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടും എൻ.പി.പി-ബി.ജെ.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. പിന്തുണ അറിയിച്ചുള്ള കത്ത് എന്‍.പി.പിയെ നയിക്കുന്ന കോൺറാഡ് സാങ്മക്ക് കൈമാറി. നേരത്തെ ബിജെപി ഇതര സർക്കാർ രൂപീകരണത്തിന് യു.ഡി.പി ശ്രമിച്ചിരുന്നു.

60 അംഗ നിയമസഭയിൽ 26 സീറ്റിലാണ് എൻ.പി.പി ജയിച്ചത്. ബിജെപി രണ്ടെണ്ണത്തിലും. യുഡിപി 11 സീറ്റിൽ ജയിച്ചിട്ടുണ്ട്. വോയ്സ് ഓഫ് ദ പീപ്പിൾസ് പാർട്ടി 4 സീറ്റിലും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ടും 2 വീതം സീറ്റിലും ജയിച്ചിട്ടുണ്ട്.

Similar Posts