< Back
India

India
ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു
|11 Jan 2024 4:11 PM IST
കശ്മീരിലെ അനന്തനാഗിൽ വെച്ചാണ് അപകടമുണ്ടായത്
ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപെട്ടു. കശ്മീരിലെ അനന്തനാഗിൽ വച്ചാണ് അപകടമുണ്ടായത്. മെഹ്ബൂബ മുഫ്തി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടില്ല.
അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അപകടത്തിന്‍റെ കാരണം വ്യക്തമല്ല.