< Back
India
പ്രണയബന്ധത്തെ എതിർത്തു; കാമുകനൊപ്പം ചേർന്ന് അമ്മയെ കുത്തിക്കൊന്ന് 17കാരി
India

പ്രണയബന്ധത്തെ എതിർത്തു; കാമുകനൊപ്പം ചേർന്ന് അമ്മയെ കുത്തിക്കൊന്ന് 17കാരി

Web Desk
|
2 Jan 2023 5:04 PM IST

രണ്ട് മാസം മുമ്പ് പെൺകുട്ടിയേയും കൊണ്ട് ഒളിച്ചോടിയതിന് ഇയാൾ അറസ്റ്റിലായിരുന്നു.

ഭോപ്പാൽ: പ്രണയബന്ധത്തെ എതിർത്തിന് കാമുകനൊപ്പം ചേർന്ന് സ്വന്തം അമ്മയെ വകവരുത്തി 17കാരി. മധ്യപ്രദേശിലെ ​ഗ്വാളിയോറിലാണ് സംഭവം. 25കാരനായ കാമുകനുമായി ചേർന്നാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി ക്രൂരകൃത്യം നടത്തിയത്.

38കാരിയായ മാതാവിനെ കുത്തിയും ശ്വാസം മുട്ടിച്ചുമാണ് ഇരുവരും കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇരുവരും അറസ്റ്റിലായി. രണ്ട് മാസം മുമ്പ് പെൺകുട്ടിയേയും കൊണ്ട് ഒളിച്ചോടിയതിന് ഇയാൾ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ചിറങ്ങിയ ശേഷമാണ് ക്രൂര കൊലപാതകം നടത്തിയത്.

ഭിന്ദ് ജില്ലക്കാരിയായ യുവതി മകളോടൊപ്പം ഹാസിറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ​ഗാദിയാപുരയിലാണ് താമസിച്ചിരുന്നത്. ഏറെ നേരമായിട്ടും യുവതിയുടെ വീടിന്റെ വാതിൽ തുറക്കാതെ കിടക്കുന്നതു കണ്ട അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തി ഡോർ ചവിട്ടിത്തുറന്ന് നടത്തിയ തെരച്ചിലിലാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന 38കാരിയെ കണ്ടത്. മകളായ 17കാരിയെ വീട്ടിൽ കണ്ടെത്താനുമായില്ല.

തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും വിവിധയിടങ്ങളിൽ നടത്തിയ തെരച്ചിലിനിടെ ഞായറാഴ്ച വൈകുന്നേരത്തോടെ പെൺകുട്ടിയും കാമുകനും പിടിയിലാവുകയുമായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് അമിത് സിങ് സൻഘി അറിയിച്ചു.

Similar Posts