< Back
India

India
ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗം; പതിനാറുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
|29 Jun 2023 11:01 AM IST
ജൂണ്‍ 27ന് ഡല്‍ഹി ഷഹബാദ് ഡയറി മേഖലയിലാണ് സംഭവം നടന്നത്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗം. പതിനാറുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ജൂണ്‍ 27ന് ഡല്‍ഹി ഷഹബാദ് ഡയറി മേഖലയിലാണ് സംഭവം നടന്നത്.
ജൂണ്‍ 27ന് രാത്രി സുഹൃത്തിനൊപ്പം പാര്‍ക്കിലിരിക്കുമ്പോഴാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ മൂന്ന് പേര്‍ പിടിയിലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.