< Back
India

India
ഹിന്ദുത്വ റാലിയിൽ വാളും വടിയുമായി ജയ് ശ്രീറാം വിളിച്ച് പെൺകുട്ടികൾ; വീഡിയോ
|10 Jan 2024 6:28 PM IST
പത്ത് വയസ്സ് മുതൽ പ്രായമുള്ള പെൺകുട്ടികളാണ് റാലിയിലുള്ളത്, വെള്ള കുർത്തയും കാവി ഷാളുമായിരുന്നു വേഷം
ഭോപ്പാൽ: ഹിന്ദുത്വ റാലിയിൽ വാളും വടിയുമേന്തി പെൺകുട്ടികൾ. മധ്യപ്രദേശിലെ സാരംഗ്പൂരിലാണ് സംഭവം. ഹിന്ദുത്വ ഗ്രൂപ്പ് ആയ ഹിന്ദു ജാഗ്രൺ മഞ്ച് നടത്തിയ സ്ത്രീകളുടെ റാലിയിലാണ് ചെറിയ പെൺകുട്ടികൾ വാളുയർത്തി ഘോഷയാത്ര നടത്തിയത്.
ജനുവരി 7നായിരുന്നു ഘോഷയാത്ര. പത്ത് വയസ്സ് മുതൽ പ്രായമുള്ള പെൺകുട്ടികളാണ് ഘോഷാത്രയിലുള്ളത്. വെള്ള കുർത്തയും കാവി ഷാളുമണിഞ്ഞ് ജയ് ശ്രീറാം വിളിച്ചായിരുന്നു ഇവരുടെ റാലി. പൊലീസിന്റെ സാന്നിധ്യത്തിലാണ് റാലി നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്.
ബിജെപി ഭരണമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. മോഹൻ യാദവ് ആണ് മുഖ്യമന്ത്രി.

