< Back
India
രാജ്യസഭാ കാലാവധി കഴിഞ്ഞു; മുക്താർ അബ്ബാസ് നഖ്‌വി മന്ത്രിസ്ഥാനം രാജിവച്ചു
India

രാജ്യസഭാ കാലാവധി കഴിഞ്ഞു; മുക്താർ അബ്ബാസ് നഖ്‌വി മന്ത്രിസ്ഥാനം രാജിവച്ചു

Web Desk
|
6 July 2022 5:18 PM IST

നഖ്‌വിയെ എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

രാജ്യസഭാ കാലാവധി പൂർത്തിയായതോടെ ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി സ്ഥാനം രാജിവച്ചു. രാജ്യസഭാ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മന്ത്രിയുടെ രാജി. ഉരുക്ക് വകുപ്പ് മന്ത്രി ആർ.സി.പി സിങിന്റെയും കാലാവധി നാളെ തീരും. അദ്ദേഹവും ബുധനാഴ്ച രാജിവെച്ചു.

അതേസമയം, നഖ്‌വിയുടെ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. നഖ്‌വിയെ എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഗസ്തിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. അല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ നഖ്‌വിയെ ഗവർണറാക്കുമെന്നും വാർത്തയുണ്ട്.




Minority Affairs Minister Mukhtar Abbas Naqvi has resigned

Similar Posts