< Back
India
എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം.കെ ഫൈസി
India

എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം.കെ ഫൈസി

റിഷാദ് അലി
|
21 Jan 2026 7:28 PM IST

തിഹാര്‍ ജയിലിലാണ് നിലവില്‍ ഫൈസി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്

മംഗളൂരു: എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം.കെ ഫൈസിയെ തെരഞ്ഞെടുത്തു.

കര്‍ണാടകയിലെ മംഗളൂരുവില്‍ ചേര്‍ന്ന ദ്വിദിന ദേശീയ പ്രതിനിധി സഭയാണ് എം.കെ ഫൈസിയെ വീണ്ടും ദേശീയാധ്യക്ഷനായി തെരഞ്ഞെടുത്തത്. മുന്‍ എംപിയും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ ഉബൈദുല്ല ഖാന്‍ ആസ്മിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

വൈസ് പ്രസിഡന്റുമാര്‍: മുഹമ്മാദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് ദഹ്‌ലാന്‍ ബാഖവി, സീതാറാം കൊയ്‌വാള്‍. ജനറല്‍ സെക്രട്ടറി (അഡ്മിന്‍): മുഹമ്മദ് അഷറഫ് അങ്കജല്‍, ജനറല്‍ സെക്രട്ടറി(ഓര്‍ഗനൈസിങ്): റിയാസ് ഫറങ്കിപ്പേട്ട്.

ജനറല്‍ സെക്രട്ടറിമാര്‍: അബ്ദുല്‍ മജീദ് ഫൈസി, യാസ്മിന്‍ ഫാറൂഖി, ഇല്യാസ് തുംബെ.

സെക്രട്ടറിമാര്‍: അല്‍ഫോണ്‍സ് ഫ്രാങ്കോ, യാ മൊഹിദീന്‍, സാദിയ സഈദ, ബി എസ് ബിന്ദ്ര, ആത്ത്വിക സാജിദ്, തയീദുല്‍ ഇസ്‌ലാം. ട്രഷറര്‍: അബ്ദുല്‍ സത്താര്‍.

പത്തു മാസത്തിലധികമായി തിഹാര്‍ ജയിലിലാണ് നിലവില്‍ എം.കെ ഫൈസി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. 2025 മാർച്ചിലാണ് ഡൽഹിയിൽവെച്ച് ഫൈസിയെ കസ്റ്റഡിയിലെടുത്തത്. പോപ്പുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.

അതേസമയം ‘യങ് ഡെമോക്രാറ്റ്‌സ്’ (YOUNG DEMOCRATS) എന്ന യുവജന സംഘടനയും പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് ഷഫിയാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ് യുവജന സംഘടനാ പ്രഖ്യാപനം. നിലവില്‍ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ഇന്ത്യ മൂവ്‌മെന്റും ട്രേഡ് യൂനിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എസ്ഡിടിയുമാണ് എസ്ഡിപിഐയുമായി ബന്ധപ്പെട്ട ബഹുജന സംഘടനകള്‍

Similar Posts