< Back
India
കര്‍ണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ട്രക്ക് കത്തിച്ചു; ആറ് പേര്‍ അറസ്റ്റിൽ
India

കര്‍ണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ട്രക്ക് കത്തിച്ചു; ആറ് പേര്‍ അറസ്റ്റിൽ

Web Desk
|
23 Sept 2025 3:50 PM IST

ഒരു സംഘം ആളുകൾ വാഹനം തടഞ്ഞുനിർത്തി ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു

ബംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരിൽ ഇന്നലെയാണ് സംഭവം. ഒരു സംഘം ആളുകൾ വാഹനം തടഞ്ഞുനിർത്തി ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.

ലോറി പരിശോധിച്ചതായും കുടച്ചിയിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന ടൺ കണക്കിന് ബീഫ് കണ്ടെത്തിയതായും ആൾക്കൂട്ടം അവകാശപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തുന്നതിനുമുമ്പ് വാഹനം കത്തിനശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ ബെലഗാവി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സാധാരണയായി, പച്ചക്കറികൾ, പാൽ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഗോവയിലേക്കും മറ്റ് പട്ടണങ്ങളിലേക്കും കൊണ്ടുപോകുന്ന വാഹനങ്ങൾ ബെലഗാവിക്കടുത്തുള്ള കാർലെ ഗ്രാമം വഴിയാണ് പോകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാംസം കൊണ്ടുപോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി, അത് ഗോ മാംസമാണെന്ന് സംശയിച്ച് ഒരു വിഭാഗം പ്രവർത്തകർ പൊലീസിന് കൈമാറിയതായി വൃത്തങ്ങൾ അറിയിച്ചു.

Similar Posts