< Back
India

India
'നിങ്ങളുടെ പരിശ്രമങ്ങൾക്ക് സല്യൂട്ട്'; ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്ക് മുന്നിൽ കണ്ണീരണിഞ്ഞ് മോദി
|26 Aug 2023 7:17 PM IST
ഐ.എസ്.ആർ.ഒയിലെ ഓരോ ശാസ്ത്രജ്ഞന്റെയും പരിശ്രമത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ പ്രധാനമന്ത്രിയുടെ കണ്ഠമിടറി.
ബംഗളൂരു: ചന്ദ്രയാന്റെ വിജയത്തിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.എസ്.ആർ.ഒയിലെ ഓരോ ശാസ്ത്രജ്ഞന്റെയും പരിശ്രമത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ പ്രധാനമന്ത്രിയുടെ കണ്ഠമിടറി. ഐ.എസ്.ആർ.ഒയുടെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് സെന്ററിലെത്തിയാണ് പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്.
ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ 2 മുദ്ര പതിപ്പിച്ച പ്രദേശം തിരംഗ എന്നും അറിയപ്പെടും. ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമാണ്. അസാധാരണ നേട്ടമാണ് കൈവരിച്ചത്. ബഹിരാകാശത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞർ രാജ്യത്തെ ഉയരത്തിൽ എത്തിച്ചെന്നും മോദി പറഞ്ഞു.