< Back
India

India
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന
|6 Jun 2024 2:29 PM IST
ശനിയാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ
ന്യൂഡൽഹി:നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന. നേരത്തെ എട്ടിനായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. എന്നാൽ ജൂൺ 9 ലേക്ക് മാറ്റിയതായാണ് സൂചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൂന്നാം തവണയും പ്രധാനമന്ത്രിയായ എൻ.ഡി.എ മോദിയെ തെരഞ്ഞെടുത്തതിന് പിന്നാലെ ജൂൺ എട്ടിന് സത്യപത്രിജ്ഞ നടക്കുമെന്നായിരുന്നു റിപ്പോർട്ട്.
ബുധനാഴ്ച മോദി തൻ്റെ രാജിക്കത്ത് കത്ത് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചിരുന്നു. അതിനെ തുടർന്ന് മുർമു രാജി സ്വീകരിക്കുകയും പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ മോദിയോട് നിർദേശിക്കുകയും ചെയ്തിരുന്നു.