< Back
India

India
'വേഗം സുഖപ്പെടട്ടെ'; സോണിയയ്ക്ക് ആശംസ നേർന്ന് മോദി
|2 Jun 2022 5:56 PM IST
കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയാണ് കോൺഗ്രസ് അധ്യക്ഷ.
ന്യൂഡൽഹി: കോവിഡ് ബാധിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രോഗശാന്തി നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രയും വേഗത്തിൽ കോവിഡ് മുക്തമാകട്ടെ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. സോണിയക്ക് കോവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം പാർട്ടി വക്താവ് രൺദീപ് സുർജേവാലയാണ് അറിയിച്ചിരുന്നത്.
നിലവില്‍ ക്വാറന്റൈനിൽ കഴിയുകയാണ് കോൺഗ്രസ് അധ്യക്ഷ. സോണിയക്ക് നേരിയ പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെന്നും ആവശ്യമായ വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
2015ൽ അന്വേഷണ ഏജൻസി അവസാനിപ്പിച്ച നാഷണൽ ഹെറാൾഡ് കേസിൽ ബുധനാഴ്ച സോണിയയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വിദേശത്തായതിനാൽ രാഹുൽ ഗാന്ധി ഇ.ഡിക്കു മുന്നിൽ ഇന്ന് ഹാജരാവില്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇ.ഡിക്കു മുന്നിൽ ഹാജരാവാമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്.