< Back
India
Modis Foreign Trips Between 2015-2025 Costs Rs 762 Crore
India

മോദിയുടെ വിദേശ യാത്രകള്‍ക്കായി പത്ത് വര്‍ഷം ചെലവിട്ടത് 762 കോടി

ശരത് ലാൽ തയ്യിൽ
|
16 Feb 2026 6:34 PM IST

2024ല്‍ മോദിയുടെ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത് 109 കോടി രൂപയായിരുന്നു. 2025ല്‍ ഇത് 175 കോടിയായി വര്‍ധിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി 2015നും 2025നും ഇടയില്‍ ചെലവിട്ടത് 762 കോടി രൂപ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചതാണ് ഈ കണക്കുകള്‍.

2024ല്‍ മോദിയുടെ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത് 109 കോടി രൂപയായിരുന്നു. 2025ല്‍ ഇത് 175 കോടിയായി വര്‍ധിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ആഫ്രിക്ക, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ആ വര്‍ഷം പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.

2015ല്‍ 91.5 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത്. കോവിഡ് മഹാമാരിയുടെ കാലമായതിനാല്‍ 2020ല്‍ വിദേശയാത്രകള്‍ നടത്തിയില്ല. ആ വര്‍ഷം തുകയൊന്നും ചെലവഴിച്ചിട്ടില്ല. 2024, 2025 വര്‍ഷങ്ങളിലാണ് യാത്രാ ചെലവ് 100 കോടി കടന്നത്.

വര്‍ഷം

യാത്രക്ക് ചെലവഴിച്ച തുക

2015

91.5 കോടി

2016

33.22 കോടി

2017

44.27 കോടി

2018

51.46 കോടി

2019

71.76 കോടി

20200 (കോവിഡ്)
2021

36.11 കോടി

2022

55.82 കോടി

2023

93.63 കോടി

2024

109.51 കോടി

2025

175.19 കോടി


യാത്രയിലെ ചെലവുകളില്‍ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിക്കുകയെന്നും സുരക്ഷാ ക്രമീകരണങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍, മാധ്യമസംഘം, മറ്റ് ലോജിസ്റ്റിക് ചെലവുകള്‍ എന്നിവയ്ക്കാണ് കേന്ദ്രം ചെലവ് വഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മോദിയുടെ ഓരോ യാത്രയിലും 27 മുതല്‍ 95 വരെ അംഗങ്ങളുള്ള സംഘമാണ് ഒപ്പമുണ്ടാകാറ്. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് വിദേശയാത്രകള്‍ക്കായി വളരെ കുറഞ്ഞ തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.

Similar Posts