< Back
India

India
ഓപറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് ട്രെയിൻ ടിക്കറ്റിൽ മോദിയുടെ ചിത്രം; വിമർശനവുമായി പ്രതിപക്ഷം
|20 May 2025 11:37 AM IST
തെരഞ്ഞെടുപ്പ് നേട്ടത്തിനായി സൈന്യത്തെ ഉപയോഗപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെടുത്തിയതിൽ വിമർശനവുമായി പ്രതിപക്ഷം. ഓപറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ചുകൊണ്ടാണ് മോദിയുടെ ചിത്രം ടിക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള സൈന്യത്തെ ഉപയോഗിക്കരുതെന്നാണ് പ്രതിപക്ഷ വിമർശനം. സൈനികർക്കുള്ള ആദരമാണെന്നാണ് റെയിൽവെയുടെ വിശദീകരണം.
ഓൺലൈനായി എടുക്കുന്ന ടിക്കറ്റിലാണ് പ്രധാനമന്ത്രി ചിത്രവും സന്ദേശവും ഉള്ളത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.