< Back
India

India
രാജ്യത്ത് കുരങ്ങുപനി വീണ്ടും: ഡൽഹിയിൽ നൈജീരിയൻ യുവതിക്ക് രോഗബാധ
|19 Sept 2022 9:16 PM IST
കഴിഞ്ഞ പതിനാറാം തീയതിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ന്യൂഡൽഹി: രാജ്യത്ത് കുരങ്ങുപനി വീണ്ടും. ഡൽഹിയിൽ മുപ്പത് വയസ്സുള്ള നൈജീരിയൻ യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ പതിനാറാം തീയതിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിക്കുകയായിരുന്നു. നൈജീരിയൻ സ്വദേശിയാണെങ്കിലും കുറച്ച് നാളുകളായി ഇവർ രാജ്യം വിട്ട് പോയിട്ടില്ലെന്നാണ് വിവരം.
നിലവിൽ ഡൽഹിയിലാകെ ഒമ്പതുപേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്താകെ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.