< Back
India

India
ഡൽഹിയിൽ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം; അധ്യാപികക്കെതിരെ കൂടുതൽ പരാതികൾ
|30 Aug 2023 4:30 PM IST
മാംസ ഭക്ഷണം കഴിക്കുന്നത് അടക്കം അധ്യാപികയായ ഹേമ ഗുലാത്തി ചോദ്യം ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു.
ഡൽഹി: ഡൽഹിയിൽ മുസ്‍ലിം വിദ്യാർഥികളോട് വിദ്വേഷ ചോദ്യങ്ങൾ ചോദിച്ച സർക്കാർ സ്‌കൂൾ അധ്യാപികയ്‌ക്കെതിരെ കൂടുതൽ പരാതികൾ. മാംസ ഭക്ഷണം കഴിക്കുന്നത് അടക്കം അധ്യാപികയായ ഹേമ ഗുലാത്തി ചോദ്യം ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു. അധ്യാപികയ്‌ക്ക് എതിരെ അന്വേഷണം തുടരുകയാണ്. ഹേമയെ ഡൽഹി പൊലീസ് ഉടൻ ചോദ്യം ചെയ്തേക്കും.
ഡല്‍ഹിയിലെ ഗാന്ധിനഗറിലെ സർവോദയ ബാല വിദ്യാലയയിലെ അധ്യാപിക ഹേമ ഗുലാത്തിക്ക് എതിരെയാണ് വിദ്യാർഥിയുടെ മാതാവ് പരാതി നല്‍കിയത്. മതപരമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി. വിഭജന സമയത്ത് എന്തുകൊണ്ട് പാകിസ്താനിലേക്ക് പോയില്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ ഒരു സംഭാവനയും നല്‍കിയില്ലായെന്നും അധ്യാപിക പറഞ്ഞു.