< Back
India
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു: യുവനടിയുടെ പരാതിയില്‍ കേസ്
India

'മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു': യുവനടിയുടെ പരാതിയില്‍ കേസ്

Web Desk
|
2 Dec 2025 11:02 PM IST

യുവനടി നൽകിയ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം ഊർജിതമാക്കിയെന്നും കാക്കനാട് സെെബർ പൊലീസ് അറിയിച്ചു

എറണാകുളം: കൊച്ചിയില്‍ യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. യുവനടിയുടെ പരാതിയില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഒരുകൂട്ടം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നൽകിയത്. എഐ ഉപയോഗിച്ചുകൊണ്ട് മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. . സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നൽകിയ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കുമെന്നും കാക്കനാട് സെെബർ പൊലീസ് പറഞ്ഞു.


Similar Posts