India
ഗണേശ ചതുർഥി ഘോഷയാത്ര; ഹൈദരാബാദിലെ പള്ളികൾ  മറച്ച് അധികൃതർ
India

ഗണേശ ചതുർഥി ഘോഷയാത്ര; ഹൈദരാബാദിലെ പള്ളികൾ മറച്ച് അധികൃതർ

Web Desk
|
14 Sept 2024 11:54 PM IST

പൊലീസിന്റെ നടപടി സാമുദായിക വിഭജനം വർദ്ധിപ്പിക്കുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്

ഹൈദരാബാദ്: ഹൈദരാബാദിൽ ഗണേശ ചതുർത്ഥി ഘോഷയാത്രകൾ കടന്നുപോകുന്ന വഴികളിലെ പള്ളികൾ വെള്ളത്തുണി കൊണ്ട് മറച്ച് അധികൃതർ. 17 ന് ഘോഷയാത്ര നടക്കുന്നതിന് മുന്നോടിയായാണ് നീക്കം. ഗണേശ ഘോഷയാത്രകൾ കടന്നുപോകുന്ന മേഖലകളിൽ സമാധാന അന്തരീക്ഷം നിലനിർത്താനാണ് പള്ളികൾ മറച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

നാമ്പള്ളിയിലെ ഏക് മിനാർ മസ്ജിദ്, മൊസാംജാഹി മാർക്കറ്റിലെ മസ്ജിദ് ഇ മെഹബൂബ് ഷാഹി, സിദ്ധിയംബർ ബസാറിലെ ജാമിഅ മസ്ജിദ് എന്നിവയാണ് ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പ്രധാന മസ്ജിദുകൾ.

സാമുദായിക സൗഹാർദം നിലനിർത്താൻ കനത്തനിരീക്ഷണം ഏർപ്പെടുത്താൻ ഹൈദരാബാദ് പൊലീസിന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈന്ദവ ആഘോഷങ്ങൾക്ക് മുന്നോടിയായി ഹൈദരാബാദിലെ മസ്ജിദുകൾ മറക്കുന്ന രീതിക്കെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തകരടക്കം രംഗത്തെത്തി. സമാധാനം ഉറപ്പാക്കാനാണെന്നാണ് ചിലരുടെ വാദം. എന്നാൽ പൊലീസിന്റെ നടപടി സാമുദായിക വിഭജനം വർദ്ധിപ്പിക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. ഹൈദരാബാദ് സിറ്റി പൊലീസ് 17 മുതൽ 18 വരെ മേഖലയിൽ മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്.

Similar Posts