< Back
India
Mother chops son’s body into 5 pieces in Andhra Pradesh
India

ബന്ധുക്കൾക്കെതിരെ തുടർച്ചയായ ലൈംഗികാതിക്രമം; മകനെ കൊന്ന് കഷണങ്ങളാക്കി കനാലിൽ തള്ളി അമ്മ

Web Desk
|
16 Feb 2025 5:57 PM IST

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം.

ആന്ധ്രാപ്രദേശ്: ബന്ധുക്കൾക്ക് നേരെ തുടർച്ചയായി ലൈംഗികാതിക്രമം നടത്തിയ മകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി അമ്മ. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. ബന്ധുക്കളുടെ സഹായത്തോടെയാണ് 57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകൻ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ച് കഷണങ്ങളാക്കിയത്.

അവിവാഹിതനായ ശ്യാം പ്രസാദ് നിരവധി തവണ ബന്ധുക്കൾ നേരെ പീഡന ശ്രമം നടത്തിയിട്ടുള്ളതായി പ്രകാശം എസ്പി പി.ആർ ദാമോദർ പറഞ്ഞു. ബന്ധുക്കളുടെ സഹായത്തോടെയാണ് ലക്ഷമി ദേവി മകനെ കൊലപ്പെടുത്തിയത്.

ഹൈദരാബാദ്, ബെംഗളൂരു, ഖമ്മം തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ബന്ധുക്കൾ നേരെയാണ് ശ്യാമപ്രസാദ് പീഡനശ്രമം നടത്തിയത്. മകന്റെ മോശം സ്വഭാവം കാരണമാണ് കൊലപ്പെടുത്തിയത് എന്നാണ് ലക്ഷ്മി ദേവി പൊലീസിനോട് പറഞ്ഞത്.

ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ ശേഷം മഴുവും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് മൃതദേഹം അഞ്ച് കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലായി ഗ്രാമത്തിലെ നഗലഗാണ്ടി കനാലിൽ തള്ളുകയായിരുന്നു.

Similar Posts