< Back
India
മുലായം സിങ് യാദവിന്റെ സംസ്‌കാരം ഇന്ന്; ഉത്തർപ്രദേശിൽ മൂന്ന് ദിവസത്തെ ദുഃഖാചാരണം
India

മുലായം സിങ് യാദവിന്റെ സംസ്‌കാരം ഇന്ന്; ഉത്തർപ്രദേശിൽ മൂന്ന് ദിവസത്തെ ദുഃഖാചാരണം

Web Desk
|
11 Oct 2022 6:38 AM IST

ജന്മനാടായ സൈഫായിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്

ന്യൂഡൽഹി: അന്തരിച്ച സമാജ്‍വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സംസ്‌കാരം ഇന്ന് നടക്കും. മൂന്ന് മണിക്കാണ് സംസ്‌കാരചടങ്ങുകൾ നടക്കുക. ജന്മനാടായ സൈഫായിലാണ് മുലായം സിങിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

ഇന്നലെ വൈകീട്ടോടെ ആണ് റോഡ് മാർഗം മുലായം സിംഗ് യാദവിന്റെ മൃതദേഹം ഗുഡ്ഗാവിൽ നിന്നും ജന്മദേശമായ ഉത്തർപ്രദേശിലെ സൈഫായിലേക്ക് എത്തിച്ചത്. മകൻ അഖിലേഷ് യാദവ് ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കൾ ഉൾപ്പടെയുള്ളവർ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു. മുലായം സിംഗ് യാദവിന്റെ മരണത്തിൽ 3 ദിവസത്തെ ദുഃഖാചരണം ആണ് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്.

സംസ്‌കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും മുലായം സിംഗ് യാദവിന് അന്തിമോപചാരം അർപ്പിക്കാൻ സൈഫായിലെ പൊതുദർശന വേദിയിൽ എത്തും. ഒരു ദിവസത്തെ ദുഃഖാചരണം ബീഹാർ സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകർക്കും നാട്ടുകാർക്കും മുലായം സിംഗ് യാദവിന് അന്തിമോപചാരം അർപ്പിക്കാൻ അവസരം ഉണ്ടാകുമെന്ന് സമാജ്‍വാദി പാർട്ടി അറിയിച്ചു. എന്നാൽ മോശം കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിൽ പൊതുദർശനം ഉണ്ടാവില്ല. സൈഫായിലെ സമാധി സ്ഥലിൽ വൈകീട്ട് 3 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.


Similar Posts