< Back
India
മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ബി.ജെ.പിയിൽ ചേർന്നു
India

മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ബി.ജെ.പിയിൽ ചേർന്നു

Web Desk
|
19 Jan 2022 10:53 AM IST

പാർട്ടിയിൽ ചേർന്നാൽ അപർണക്ക് സീറ്റ് നൽകുമെന്ന് ബി.ജെ.പി നേതൃത്വം ഉറപ്പ് നൽകിയിരുന്നു. സമാജ്‌വാദി പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ്‌ അപർണ യാദവ്.

മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ബി.ജെ.പിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ നിരവധി ബി.ജെ.പി നേതാക്കൾ എസ്.പിയിൽ ചേർന്നിരുന്നു. ഇതിനിടെയാണ് എസ്.പി നേതാവിന്റെ കുടുംബത്തിലെ ഒരംഗം ബി.ജെ.പി പാളയത്തിലെത്തിയത്. മുലായമിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ.

പാർട്ടിയിൽ ചേർന്നാൽ അപർണക്ക് സീറ്റ് നൽകുമെന്ന് ബി.ജെ.പി നേതൃത്വം ഉറപ്പ് നൽകിയിരുന്നു. സമാജ്‌വാദി പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ്‌ അപർണ യാദവ്. 2017ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഖ്നൗ കന്റോൺമെന്റ് മണ്ഡലത്തിൽ മത്സരിച്ച അവർ ബിജെപി സ്ഥാനാർത്ഥിയായ റിതാ ബഹുഗുണ ജോഷിയോട് 33,796 വോട്ടിനാണ് തോറ്റത്.

നേരത്തെ, സ്വഛ് ഭാരത് ക്യാമ്പയിനിന്റെ പേരിൽ മോദി സർക്കാരിനെ പ്രശംസിച്ച് അപർണ രംഗത്തെത്തിയിരുന്നു. കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ നടപടിയെയും പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നീക്കത്തെയും അവർ പിന്തുണച്ചിരുന്നു.


Similar Posts