< Back
India
Roshy Augustine,mullaperiyar dam,kerala govt,tamilnaduRoshy Augustine,mullaperiyar dam,kerala govt,tamilnadu
India

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തൽ; തൽക്കാലം മാറ്റിവെക്കാൻ മേൽനോട്ട സമിതിയുടെ തീരുമാനം

Web Desk
|
9 Jun 2025 9:06 PM IST

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിന് മുൻപ് ഐസോടോപ്പ് പഠനം നടത്തണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: മുല്ലപെരിയാർ ഡാം ബലപ്പെടുത്തൽ ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ മേൽനോട്ട സമിതിയുടെ തീരുമാനം. മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിന് മുൻപ് ഐസോടോപ്പ് പഠനം നടത്തണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഡൽഹിയിൽ വെച്ചു നടന്ന യോഗത്തിലാണ് തീരുമാനം.

ഡാം സ്വീപേജിൽ ഐസോടോപ്പ് പഠനം നടത്തണം. ഡാമിന്റെ മുൻവശം 110 അടി താഴെയുള്ള ഭാഗം കുഴികളും വിള്ളലും ആദ്യം അടയ്ക്കണം. 80 അടിക്കും 110 അടിക്കും ഇടയിലുള്ള ഭാഗവും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണം. തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ അംഗീകരിച്ചു. ഡാമിന് ചുറ്റും സിസിടിവി സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് അംഗീകരിച്ചു.

സബ് കമ്മിറ്റി അമിത അധികാരത്തിൽ ഇടപെടുന്നുവെന്ന പരാതി കേരളം ഉന്നയിച്ചിരുന്നു. ജലത്തിന്റെ അളവ് സംബന്ധിച്ച് തത്സമയ വിവരം എല്ലാദിവസവും നൽകണമെന്ന ആവശ്യവും കേരളം മുന്നോട്ടുവച്ചു. വള്ളക്കടവ് - മുല്ലപ്പെരിയാർ റോഡിന്റെ നിലവിലെ രൂപം മാറ്റാതെ കല്ലിട്ട് ബലപ്പെടുത്താം എന്ന് കേരളം വ്യക്തമാക്കി.

Similar Posts