< Back
India
കനത്തമഴയിൽ മണ്ണിടിച്ചിൽ, എട്ടുനില കെട്ടിടം തകർന്നു വീണു: വീഡിയോ
India

കനത്തമഴയിൽ മണ്ണിടിച്ചിൽ, എട്ടുനില കെട്ടിടം തകർന്നു വീണു: വീഡിയോ

Web Desk
|
1 Oct 2021 5:30 PM IST

2021 ൽ പ്രകൃതി ദുരന്തത്തെ തുടർന്ന് ഹിമാചൽ പ്രദേശിൽ 432 പേരാണ് ഇതിനോടകം മരിച്ചത്

ഹിമാചൽ പ്രദേശിൽ കനത്തമഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ ബഹുനില കെട്ടിടം തകർന്നുവീണു. എട്ടുനില കെട്ടിടം തകർന്നുവീണത് മൂലം അരികിലുള്ള രണ്ടു കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അതേസമയം ആളപായമില്ലെന്നാണ് ഇതുവരെ ലഭിച്ച റിപ്പോർട്ടെന്ന് ദേശീയ ദുരന്ത നിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെ ഷിംലയിലാണ് സംഭവം. കനത്തമഴയാണ് ഹിമാചൽ പ്രദേശിൽ അനുഭവപ്പെടുന്നത്. ഇതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടം തകർന്നുവീണത് മൂലം തൊട്ടരികിലുള്ള രണ്ടു കെട്ടിടങ്ങൾക്ക് തകരാർ സംഭവിച്ചു.കെട്ടിടം തകർന്നുവീഴുന്ന ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

അതേസമം, 2021 ൽ പ്രകൃതി ദുരന്തത്തെ തുടർന്ന് ഹിമാചൽ പ്രദേശിൽ 432 പേരാണ് ഇതിനോടകം മരിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന് മരണനിരക്കാണ് ഈ വർഷം ഉണ്ടായത്.

Related Tags :
Similar Posts