< Back
India
ഞാൻ മരിച്ചാൽ അവരെ ആര് നോക്കും;90 വയസുകാരൻ ഭാര്യയെയും മരുമകളെയും കൊലപ്പെടുത്തി
India

'ഞാൻ മരിച്ചാൽ അവരെ ആര് നോക്കും';90 വയസുകാരൻ ഭാര്യയെയും മരുമകളെയും കൊലപ്പെടുത്തി

Web Desk
|
9 Feb 2022 6:43 PM IST

മേഘ് വാദി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷേർ-ഇ-പഞ്ചാബ് കോളനിയിൽ കഴിഞ്ഞദിവസമാണ് സംഭവം

മുംബൈയിൽ ഭാര്യയെയും മരുമകളെയും കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രായമായ ഭാര്യയെയും മാനസിക വെല്ലുവിളികൾ നേരിടുന്ന മരുമകളെയും കൊലപ്പെടുത്തിയത് താനെന്ന് 90 വയസ്സുകാരൻ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. താൻ മരിച്ച് കഴിഞ്ഞാൽ കിടപ്പിലായ ഭാര്യയെയും മരുമകളെയും ആര് നോക്കുമെന്ന 90 വയസ്സുകാരന്റെ വേവലാതിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

മേഘ് വാദി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷേർ-ഇ-പഞ്ചാബ് കോളനിയിൽ കഴിഞ്ഞദിവസമാണ് സംഭവം.പുരുഷോത്തം സിങ്ങാണ് അറസ്റ്റിലായത്. 90 വയസ്സുകാരൻ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

ഇതിന് പിന്നാലെ പുരുഷോത്തം സിങ്ങിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവരുടെ കാര്യം ആര് നോക്കുമെന്നതിനെ കുറിച്ച് ഓർത്ത് പുരുഷോത്തം അസ്വസ്ഥനായിരുന്നു. ഇതാണ് ഇരുവരുടെയും കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

Related Tags :
Similar Posts