< Back
India
മുംബൈ പരേലിൽ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ചാടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു
India

മുംബൈ പരേലിൽ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ചാടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു

Web Desk
|
22 Oct 2021 7:20 PM IST

19ാം നിലയിൽനിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ച ഫ്ലാറ്റിലെ താമസക്കാരന്‍ അരുണ്‍ തിവാരിയാണ് മരിച്ചത്

മുംബൈ പരേലിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തില്‍ നിന്നും ചാടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.പേരേലിലെ അവിഗ്ന നഗറിലെ 64 നിലയുള്ള ഫ്ലാറ്റ്സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. തീ മറ്റ് ഫ്ലാറ്റുകളിലേക്ക് പടരുന്നതിടെ 19 ആം നിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഫ്ലാറ്റിലെ താമസക്കാരന്‍ അരുണ്‍ തിവാരിയാണ് മരിച്ചത്.

14 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിലുണ്ടായ 26 പേരെ രക്ഷിച്ചു. മണിക്കൂറുകളോളം നീണ്ടപ്രവർത്തനങ്ങൾക്ക് ശേഷമാണ് ആളുകളെ പുറത്തെത്തിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതു വരെ വ്യക്തമായിട്ടില്ല. ഷോട്ട് സർക്യൂട്ടാണോ അപകടത്തിന് വഴിവെച്ചതെന്ന സംശയം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ മേയർ കിഷോറി പട്നേക്കർ അന്വേഷണം പ്രഖ്യാപിച്ചു.

Related Tags :
Similar Posts