< Back
India
Mumbai hoarding collapse: 8 dead
India

ശക്തമായ മഴ; മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് മറിഞ്ഞ് 8 മരണം

Web Desk
|
13 May 2024 10:11 PM IST

മുംബൈയിലെ ഘാട്‌കോപ്പറിൽ ഇന്ന് വൈകുന്നേരം 4.30ഓടെയാണ് അപകടമുണ്ടായത്

മുംബൈ: ശക്തമായ മഴയിലും കാറ്റിലും മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് മറിഞ്ഞ് വീണ് 8 മരണം. മുംബൈയിലെ ഘാട്‌കോപ്പറിൽ ഇന്ന് വൈകുന്നേരം 4.30ഓടെയാണ് അപകടമുണ്ടായത്. 64ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം.

ഘാട്‌കോപ്പറിലെ പെട്രോൾ പമ്പിന് സമീപമുണ്ടായിരുന്ന പരസ്യബോർഡ് ആണ് തിരക്കുള്ള റോഡിലേക്ക് മറിഞ്ഞു വീണത്. റോഡ് സൈഡിൽ കൂടിനിന്ന ആളുകൾക്ക് മുകളിലേക്കായിരുന്നു ഇത്. ബോർഡിനടിയിൽ കുടുങ്ങിയ നൂറോളം പേരെ ഉടൻ തന്നെ രക്ഷപെടുത്തിയിരുന്നു. എന്നാൽ 20പേരിലധികം ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ബോർഡ് അനധികൃതമായി സ്ഥാപിച്ചതാണെന്നാണ് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപറേഷന്റെ വാദം.

Similar Posts