< Back
India
Mumbai Man Kills Brother-In-Law,For Harassing Wife, ഭാര്യാസഹോദരനെ കൊലപ്പെടുത്തി,മുംബൈ കൊലപാതകം,മുംബൈ ക്രൈം ന്യൂസ്, അറസ്റ്റ്,latest national news
India

ഭാര്യയെ ശല്യപ്പെടുത്തി; ഭാര്യാസഹോദരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റിൽ

Web Desk
|
31 Aug 2023 10:20 AM IST

പതിനേഴുകാരന്‍റെ മൃതദേഹം അടുക്കളയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്

മുംബൈ: ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഭർത്താവ് ഭാര്യാസഹോദരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. ഷഫീഖ് അഹമ്മദ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയുടെ പിതാവ് എടുത്തുവളർത്തിയ 17 കാരനായ ഈശ്വർ പുത്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്.

ഭാര്യയെ ഉപദ്രവിച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ ഷഫീഖ് അഹമ്മദ് ഷെയ്ഖ് പറയുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹേംരാജ് രാജ്പുത് പറഞ്ഞു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഉപദ്രവിക്കുന്നത് തുടർന്നു. തുടർന്ന് തിങ്കളാഴ്ച മുംബൈയിലെ ചെമ്പൂരിൽ വെച്ച് ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് അടുക്കളയിൽ ഒളിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

വളര്‍ത്തുമകനെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭാര്യാപിതാവ് ഇക്കാര്യം പ്രതിയോട് ചോദിച്ചു. അയാളുടെ മറുപടിയിൽ സംശയം തോന്നിയതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ച് പ്രതി തുറന്ന് പറഞ്ഞത്. കൊലപാതകം, തെളിവ് നശിപ്പിച്ചതുമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Similar Posts