< Back
India
മുംബൈയിൽ ലക്ഷ്വറി ഹോട്ടൽ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; മോഡൽ അറസ്റ്റിൽ
India

മുംബൈയിൽ ലക്ഷ്വറി ഹോട്ടൽ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; മോഡൽ അറസ്റ്റിൽ

abs
|
21 Aug 2021 12:15 PM IST

ലോക്ക്ഡൗൺ കാരണം ഷൂട്ടിങ് ഇല്ലാതായതാണ് സെക്‌സ് റാക്കറ്റ് നടത്താൻ കാരണമെന്ന് മോഡൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു

മുംബൈ: ജൂഹുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് നടത്തിയ മോഡൽ ഇഷാ ഖാന്‍ അറസ്റ്റിൽ. സീരിയൽ നടിമാരെയും മോഡലുകളെയും കണ്ണികളാക്കിയായിരുന്നു റാക്കറ്റ് നടത്തിയിരുന്നത്. ബുധനാഴ്ച വൈകിട്ടാണ് ഹോട്ടലിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.

ഒരു ടെലിവിഷൻ താരത്തെയും പ്രമുഖ എന്റർടൈൻമെന്റ് ചാനലിലെ പരസ്യങ്ങളിൽ അഭിനയിക്കുന്ന മോഡലിനെയും രക്ഷിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. രണ്ടു മണിക്കൂറിന് രണ്ടു ലക്ഷം രൂപയാണ് മോഡൽ ഈടാക്കിയിരുന്നത്. ഇതിൽ അമ്പതിനായിരം രൂപയായിരുന്നു ഇവരുടെ കമ്മിഷൻ.

ലോക്ക്ഡൗൺ കാരണം ഷൂട്ടിങ് ഇല്ലാതായതാണ് സെക്‌സ് റാക്കറ്റ് നടത്താൻ കാരണമെന്ന് മോഡൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Related Tags :
Similar Posts