< Back
India
50 ലക്ഷത്തിന്‍റെ കഞ്ചാവുമായി മുംബൈ   യു ട്യൂബർ അറസ്റ്റില്‍
India

50 ലക്ഷത്തിന്‍റെ കഞ്ചാവുമായി മുംബൈ യു ട്യൂബർ അറസ്റ്റില്‍

Web Desk
|
4 Sept 2021 10:21 AM IST

ജുഹു-വെർസോവ ലിങ്ക് റോഡിലെ താമസക്കാരനായ ദത്ത ഒരു യു ട്യൂബ് ചാനല്‍ നടത്തുന്നുണ്ട്

50 ലക്ഷം രൂപയുടെ കഞ്ചാവുമായി മുംബൈയില്‍ യു ട്യൂബര്‍ പിടിയില്‍. ഗൌതം ദത്ത എന്നയാളെയാണ്(43) മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി നാര്‍ക്കോട്ടിക് സെല്‍ വെള്ളിയാഴ്ച പടിഞ്ഞാറന്‍ അന്ധേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും ഒരു കിലോ തൂക്കം വരുന്ന മണാലി ചരസ് പിടിച്ചെടുത്തു.

ജുഹു-വെർസോവ ലിങ്ക് റോഡിലെ താമസക്കാരനായ ദത്ത ഒരു യു ട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ചാനലിന്‍റെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. ദത്തക്ക് ബോളിവുഡുമായി ബന്ധമുണ്ടെന്നും സിനിമാതാരങ്ങള്‍ക്ക് ചരസ് എത്തിച്ചുകൊടുക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. ജൂഹു-വെർസോവ ലിങ്ക് റോഡിൽ വെള്ളിയാഴ്ച പുലർച്ചെ പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് എഎൻസിയുടെ ബാന്ദ്ര യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ദത്തയെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദത്ത നാലവാഡെ പറഞ്ഞു. ദത്തയുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ചരസ് കണ്ടെത്തിയതെന്നും നാലവാഡെ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Similar Posts