< Back
Kerala

Kerala
കോട്ടയം നഗരമധ്യത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
|12 Aug 2023 10:23 AM IST
കടത്തിണ്ണയിൽ കിടന്നുറങ്ങിയ ബിന്ദു എന്ന സ്ത്രീയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കടത്തിണ്ണയിൽ കിടന്നുറങ്ങിയ ബിന്ദു എന്ന സ്ത്രീയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെ ആയിരുന്നു ആക്രമണം.
പ്രതി കട്ടപ്പന സ്വദേശി ചുണ്ടെലി ബാബുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കാപ്പ കേസിൽ നേരത്തെ നടപടി നേരിട്ടയാളാണ് ബാബു. യുവതി ബാബുവുമായുള്ള സൗഹൃദത്തിൽനിന്ന് പിൻമാറിയതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.