< Back
India
വഖഫ് ഭേദഗതി ബിൽ; ഒപ്പു വയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതിക്ക് കത്തയച്ച് മുസ്ലിം ലീഗ് എംപിമാർ
India

വഖഫ് ഭേദഗതി ബിൽ; ഒപ്പു വയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതിക്ക് കത്തയച്ച് മുസ്ലിം ലീഗ് എംപിമാർ

Web Desk
|
5 April 2025 8:56 PM IST

വിവാദമായ വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിലും രാജ്യസഭയിലും യഥാക്രമം വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് പാസാക്കിയത്

ന്യൂ ഡൽഹി: വഖഫ് നിയമഭേദഗതി ബില്ലിനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് മുസ്ലിം ലീഗ് എംപിമാർ. ബില്ലിൽ രാഷ്ട്രപതി ഒപ്പു വയ്ക്കരുതെന്ന് അഭ്യർത്ഥിച്ചാണ് കത്ത്. ബില്ല് മൗലികാവകാശങ്ങളുടെ ലംഘനമെന്നും എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടിയടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

എഎപി അംഗം അമാനത്തുള്ള ഖാനാണ് സുപ്രിംകോടതിയെ സമീപിച്ചത്. വിവാദ ബില്ലിന്റെ ഭരണഘടനാ സാധുതയ്‌ക്കെതിരെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസിയും കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും വെള്ളിയാഴ്ച സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

വിവാദമായ വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിലും രാജ്യസഭയിലും യഥാക്രമം വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് പാസാക്കിയത്. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ബില്ലിനെച്ചൊല്ലി ഇരു സഭകളിലും നടന്നത്. 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. രാജ്യസഭയില്‍ 128 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ക്കുകയും ചെയ്തു.

രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണ് ബിൽ ഇരു സഭകളിലും അവതരിപ്പിച്ചത്.

Similar Posts