< Back
India
മുസ്‌ലിം ആത്മീയ നേതാവ്  ഖ്വാജ സയ്യിദ് ചിശ്തി നാസിക്കിൽ വെടിയേറ്റ് മരിച്ചു
India

മുസ്‌ലിം ആത്മീയ നേതാവ് ഖ്വാജ സയ്യിദ് ചിശ്തി നാസിക്കിൽ വെടിയേറ്റ് മരിച്ചു

Web Desk
|
6 July 2022 2:25 PM IST

തലയിൽ വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു

ഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മുസ്‌ലിം ആത്മീയനേതാവ് നാസിക്കിൽ വെടിയേറ്റ് മരിച്ചു. സൂഫിബാബ എന്ന പേരിൽ പ്രശസ്തനായ 39 കാരൻ ഖ്വാജ സയ്യിദ് ചിശ്തി മുംബൈയിൽ നിന്ന് 200 കിലോമീറ്റർ യാലെ ടൗണിൽ വെച്ചാണ് കൊല്ലപ്പെട്ടത്. തലയിൽ വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കൊലയാളികൾ കാറിൽ രക്ഷപ്പെടുകയും ചെയ്‌തെന്നാണ് പൊലീസ് നൽകുന്ന വിവരം. അദ്ദേഹത്തിന്റെ ഡ്രൈവറെയാണ് പൊലീസ് മുഖ്യമായും സംശയിക്കുന്നത്. എന്നാൽ കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സയ്യിദ് ചിശ്തി കഴിഞ്ഞ വർഷങ്ങളായി നാസിക്കിലെ യോലെ ടൗണിലാണ് താമസം.

ചിശ്തിയുടെ ഡ്രൈവറെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും പൊലീസ് അനുമാനത്തിൽ എത്തിച്ചേരുക. ഇപ്പോൾ സാക്ഷിയായാണ് ഡ്രൈവറെ കാണുന്നതെന്ന്‌ പൊലീസ് ഓഫീസർ സച്ചിൻ പാട്ടീൽ പറഞ്ഞു. സ്ഥലത്തിന്റെ പേരിലുള്ള തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അഫ്ഗാൻ പൗരൻ ആയതിനാൽ സ്വന്തം നിലക്ക് ഭൂമി വാങ്ങാൻ സാധിക്കാത്തത് കൊണ്ട് പ്രദേശത്തെ ജനങ്ങളുടെ സഹായത്തോടെ ഈ അടുത്താണ് അദ്ദേഹം ഭൂമി വാങ്ങിയത്.

Related Tags :
Similar Posts